"നീയറിയാത്ത കഥകള്‍ പലതു -
മുണ്ട് പെണ്ണേ,എനിക്കി -
നിയും പറയാന്‍ .
മറന്നതല്ല ,മറച്ചതുമല്ല;
"നമുക്കായ് മാത്രമൊരുനാള്‍ രാവു-
റങ്ങുമെന്നും ,അന്ന് നിന്‍
വിരല്‍തുമ്പു തൊടണമെന്നും ,
നീയറിയാതെ ഞാന്‍ മോഹിച്ചു-
പോയി .
"നിന്നോട് ഞാന്‍ ചൊന്നതെല്ലാം
വെറും കള്ളകഥകള്‍ മാത്രം .
കാറ്റിനെ കാത്ത് കാര്‍മേഘം നിന്നതും ,
പൂക്കള്‍ ചിരിച്ചതും ,തൊട്ടാവാടി -
കരഞ്ഞതും, എല്ലാം....എല്ലാം ...."
"കുറിഞ്ഞികള്‍ പൂക്കുന്നത് കരളി -
ലെന്നു ചൊന്നപ്പഴും,പാവം -
നീ തലകുലുക്കി .
ഒരു വാക്ക് പോലും ,ഞാന്‍ -
നിനക്കായ് കുറിച്ചിട്ടില്ലല്ലോ,
എന്‍റെ കനവിന്‍റെ കോണില്‍ -
പോലും നീ ചിരിച്ചില്ലല്ലോ ;
എങ്കിലും ,
കവിതകള്‍ പൂക്കുന്ന കാലം വരും -

അന്ന് ,
നിനക്കായ് മാത്രം ,ഞാന്‍ -
എഴുതാം പെണ്ണേ....!

No comments:
Post a Comment