FRIEND SHIP AND DEEP LOVING PERSONAL
Total Pageviews
Sunday, November 21, 2010
MALAYALAM ഒരു കുഞ്ഞു പൂവിന്റെ ഇതളില് നിന്നൊരു തുള്ളീ മധുരമെന് ചുണ്ടില് പൊഴിഞ്ഞു
ഒരു കുഞ്ഞു പൂവിന്റെ ഇതളില് നിന്നൊരു തുള്ളീ
മധുരമെന് ചുണ്ടില് പൊഴിഞ്ഞുവെങ്കില്
തനിയേയുറങ്ങുന്ന രാവില് നിലാവിന്റെ
തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്
കുടവുമായ് പോകുന്നൊരമ്പാടി മുകിലെന്റെ
ഹൃദയത്തിലമൃതം തളിക്കുകില്ലേ
പനിനീരു പെയ്യുന്ന പാതിരാക്കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ
കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ
എവിടെയോ കണ്ടൂ മറന്നൊരാ മുഖമിന്നു
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ
കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മ തന് പരിമളം
പ്രണയമായ് പൂവിട്ടു വന്നതല്ലേ…
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment