JUSTINSUNILMON@GMAIL..COM
http://www.halleluyahouse.blogspot.com/
ഈ യാത്രയുടെ ഇടവേളയിലെവിടെയെങ്കിലും
വെച്ച നീയും എന്റെപകലുകളില് നിന്നകന്നു പോവും...
അനാഥമായലയുന്ന നലുകളിലെപ്പോഴെങ്കിലും
നിലാവിന്റെ മടിയില് നിദ്രയോട്
കൊടുക്കാന് നീ ഓര്മയായ് വന്നണയും .....
അന്ന് ഞാന് തിരിച്ചറിയും നിന്റെ വാക്കുകളും ,
വിലക്കപ്പെട്ടതെങ്കിലും എനിക്കെത്രമേല് വിലപ്പെട്ടതായിരുന്നെന്നു
ജീവിത വഴിയിലെവിടെയെങ്കിലും വെച്ച്
കാണുമോ പരിചയപ്പെടുമോ ..
തിരിച്ചറിയുമോ എന്നൊന്നുമറിയില്ല ......
എങ്കിലും എന്റെ പ്രിയ കൂട്ടുകാര്ക്കൊപ്പം
നിന്നെയും ഞാന് സ്നേഹിച്ചിരുന്നു ,
നെഞ്ചോടു ചേര്ത്ത് പിടിച്ചിരുന്നു ..
ലകഷ്യങ്ങള് തേടിയുള്ള നിന്റെ ഈ
യാത്രക്ക് മനസ്സറിഞ്ഞു
എല്ലാ ഭാവുകങ്ങളും നേര്ന്നുകൊണ്ട്
കണ്ണീര് മേഘങ്ങള്ക്ക് താഴെ മരുഭൂമിയില്
തളര്ന്നിരുന്നു ഒരു പാട്ട്
പിന്നെയും പാടി നോക്കുന്നു .....
"വരും ജന്മതിലെങ്കിലും ഒരു പൂവായ്
വിരിയാന് കഴിഞ്ഞു വെങ്കില്.